‘ഔദ്യോഗിക വിവരങ്ങൾ സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റ്; ധനസ്ഥിതി ജനങ്ങളോട് പറയേണ്ടത്’: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.എൻ. ബാലഗോപാൽ

സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങൾ സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണെന്ന് കെ.എൻ. ബാലഗോപാൽ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്.

എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപയുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞപ്പോൾ അത് രഹസ്യ വിവരമല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനാണ് ബാലഗോപാൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

: സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്നത് രഹസ്യമായി വെക്കേണ്ട ഒന്നല്ല, മറിച്ച് അത് ജനങ്ങളോട് വ്യക്തമാക്കേണ്ട വിവരമാണ്. സർക്കാരിന്റെ പക്കലുള്ള ഔദ്യോഗികവും തന്ത്രപ്രധാനവുമായ വിവരങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സംഘങ്ങൾക്കോ കൈമാറുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റായ നടപടിയാണ് എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപയുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞപ്പോളത് രഹസ്യ വിവരമല്ലേയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എന്നാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി ജനങ്ങളോട് പറയേണ്ട വിവരമാണ് എന്ന് അദ്ദേഹം പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സർക്കാർ ചുമതല ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയിൽ സർക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലൻസും ധനകാര്യ മന്ത്രിമാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ.

എന്നാൽ ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോർട്ടുകളും ദൈനംദിന വരവും ചെലവും, ഭാവി വരവ്- ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്.

രാജ്യത്തൊരിടത്തും കേട്ടുകേഴ് വി ഇല്ലാത്ത നടപടിയാണിത്. ഈ തെറ്റാണ് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്. എന്നാൽ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണം.

10-Jun-2026