മന്ത്രിയാക്കാത്തതില്‍ വിഷമമില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

തന്നെ മന്ത്രിയാക്കാത്തതില്‍ വിഷമമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ടൂറിസം വകുപ്പ് സഹമന്ത്രിയായിരുന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എംപിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇനി മൂന്ന് വര്‍ഷവും രണ്ട് മാസവുമാണ് കണ്ണന്താനത്തിന് രാജ്യസഭാ എംപിയെന്ന നിലയില്‍ കാലാവധി ബാക്കിയുള്ളത്.

ബിജെപിയ്ക്ക് കേരളത്തിൽ വളര്‍ച്ച പോരെന്നും കണ്ണന്താനം പറഞ്ഞു. ബംഗാളിലും തൃപുരയിലുമുണ്ടായ വളര്‍ച്ച പാര്‍ട്ടിക്ക് കേരളത്തില്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കണ്ണന്താനത്തെ വീണ്ടും പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അമിത് ഷാ അപ്രതീക്ഷിതമായി കണ്ണന്താനത്തെ ഒഴിവാക്കി വി മുരളീധരനെ മന്ത്രിയാക്കുകയായിരുന്നു.

31-May-2019