നല്ലയിനം ബീഫ് വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്ന കുറുപ്പുമായി ബിജെപിയുടെ ദൽഹി ഘടകത്തിന്റെ വെബ്‌സൈറ്റ്. ബിജെപി ദൽഹി ഘടകത്തിന്റെ വെബ്‌സൈറ്റ് സൈബർ ലോകത്തെ വിരുതന്മാർ ഹാക്ക് ചെയ്താണ് അതിൽ ബീഫ് വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്ന കുറുപ്പ് കൂട്ടിച്ചേർത്ത്. സൈറ്റിൽ കയറി ബിജെപിയെകുറിച്ച് കൂടുതല്‍ അറിയുക എന്ന എന്ന ഭാഗത്ത് നോക്കിയാൽ ബീഫിനെ കുറിച്ച് എന്നും ബിജെപിയുടെ ചരിത്രം എന്നുള്ളിടത്ത് ബീഫിന്റെ ചരിത്രം എന്നും മാറ്റം വരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.
വെബ്‌സൈറ്റിലെ ധാരാളം പേജുകളില്‍ മാറ്റം വരുത്തി പകരം ബീഫിന്റെ വ്യത്യസ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കുറിപ്പുകളും ചെത്തിട്ടുണ്ട്. അതോടൊപ്പം ഹാക്ക്ഡ് ബൈ Shadow_V1P3R ‘. എന്ന സന്ദേശവും അയച്ചിട്ടുണ്ടായിരുന്നു. സൈറ്റിന്റെ ഹോം പേജില്‍ ബിജെപി എന്നതില്‍ മാറ്റം വരുത്തി പകരം ബീഫ് എന്നും ആക്കിയിട്ടുണ്ട്.
ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. നേരത്തെ ബിജെപി ദേശീയ നേതൃത്വത്തിന്റെ വെബ്‌സൈറ്റും ഇങ്ങനെ ഹാക്ക് ചെയ്തിരുന്നു.