എല്ലാം അമിത് ഷായുടെ മേൽനോട്ടത്തിൽ; മോദിയെ അപ്രസക്തനാക്കി കേന്ദ്രമന്ത്രിസഭയും അമിത്ഷായുടെ കൈകളിൽ
അഡ്മിൻ
അമിത്ഷായുടെ പ്രാതിനിധ്യം ഉറപ്പാക്കി എല്ലാ ക്യാബിനറ്റ് കമ്മിറ്റികളും കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. ഇത്തരത്തിൽ എട്ടു ക്യാബിനറ്റ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മറ്റികളിൽ മാത്രമാണ് സ്ഥാനം പിടിച്ചത്. ഇതോടെ മന്ത്രിസഭയിൽ മോദിയേക്കാൾ ശക്തനായി അമിത് ഷാ മാറി.
പാര്‍ലമെന്ററി കാര്യവും നിയമനവും കൂടാതെ സാമ്പത്തികകാര്യം, സുരക്ഷ, അക്കോമഡേഷന്‍, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച, തൊഴില്‍-നൈപുണ്യവികസനം എന്നീ വിഭാഗങ്ങളിലുള്ള കമ്മിറ്റികളാണ് പുനഃസംഘടിപ്പിച്ചത്. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദിയില്ലാത്തത്. എന്നാൽ എല്ലാ കമ്മിറ്റികളിലും അമിത് ഷായുണ്ട്.
നിയമന കമ്മിറ്റിയില്‍ മോദിക്കും ഷായ്ക്കും പുറമേ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമുണ്ട്.
അക്കോമഡേഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി ജിതേന്ദ്ര സിങ്, ഭവനനിര്‍മാണ, നഗരകാര്യ വകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന ഹര്‍ദീപ് സിങ് പുരി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്.
സാമ്പത്തികകാര്യ കമ്മിറ്റിയെ മോദിയാണു നയിക്കുക. ഷാ, ഗഡ്കരി, നിര്‍മല, ഗോയല്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഭക്ഷ്യവിതരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്.
സാമ്പത്തിക കാര്യത്തിനു പുറമേ സുപ്രധാന കമ്മിറ്റിയായ സുരക്ഷയില്‍ പ്രധാനമന്ത്രിക്കു പുറമേ രാജ്‌നാഥ് സിങ്ങും അമിത് ഷായും നിര്‍മലും ജയശങ്കറും ഉള്‍പ്പെടും.
06-Jun-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ