ന്യൂ ഡൽഹി : ഈ വര്‍ഷത്തെ കായികപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്.ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ അത്ലറ്റ് ആണ് അനസ് .400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് .ഏഷ്യന്‍ ഗെയിംസ് മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ അനസ് 400 മീറ്ററില്‍ വെള്ളി മെഡലും നേടിയിരുന്നു. മിക്സഡ് റിലേയില്‍ സ്വര്‍ണംനേടിയ ടീമിനെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചത്.പിന്നീട് നടന്ന അന്താരാഷ്ട്ര മീറ്റുകളിലും മികവാര്‍ന്ന പ്രകടനമാണ് അനസ് കാഴ്ചവെച്ചത്.
കായിക താരങ്ങളുടെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് തുടങ്ങിയവയിലെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്.സ്വപ്ന ബര്മന് (അത്ലറ്റിക്സ്), തേജീന്ദര്‍ പാല് സിങ് (അത്ലറ്റിക്സ്), അജയ് താക്കൂര്‍ (കബഡി), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), പൂനം യാദവ് (ക്രിക്കറ്റ്), ഗുര്‍പ്രീത് സിങ് സന്ധു (ഫുട്ബോള്‍), അഞ്ജും മൗഡ്ഗില്‍ (ഷൂട്ടിങ്), ഹര്‍മീത് ദേശായി (ടേബിള്‍ ടെന്നീസ്), ചിംഗ്ലന്‍സന (ഹോക്കി) തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ബാഡ്മിന്റണ്‍ പരിശീലകനായ വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്കാരവും ലഭിക്കും.