രഹസ്യ ക്യാമറകള്‍ വെച്ച വിവരം പരസ്യമാക്കി ഷാജന്‍സ്‌കറിയ വീഡിയോ ഇട്ടത് തുടര്‍ആക്രമണം ഭയന്ന്

കുപ്രസിദ്ധ മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ മുന്‍ ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആരോപണം ഉന്നയിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഷാജന്‍ സ്‌കറിയ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സൂചനകള്‍. ഷാജന്‍ സ്‌കറിയയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ ചില ജീവനക്കാര്‍ ചീഫ് എഡിറ്ററുടെ ആ നിര്‍ദേശത്തെ ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കികൊണ്ട് ഷാജന്‍ സ്‌കറിയ തന്നെ ഒരു വ്യക്തിഹത്യാ വീഡിയോ ഷൂട്ട് ചെയ്ത് പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോയില്‍ തന്റെ വാഹനത്തിലും വീട്ടിലും ഓഫീസിലും വസ്ത്രത്തില്‍ വരെയും രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. തന്നെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരെ തെളിവുസഹിതം പിടികൂടാനാണ് താന്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയത്.

ആ വീഡിയോ പുറത്തുവരുന്നതിന് മുമ്പ് ഒരു സ്ത്രീയും ബന്ധുക്കളും ചേര്‍ന്ന് ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചതിന്റെ വിവരം പുറത്തുവന്നപ്പോഴാണ് തുടര്‍ന്നും ആക്രമണമുണ്ടാവും എന്ന് ഭയന്ന ഷാജന്‍ സ്‌കറിയ, രഹസ്യ ക്യാമറ വെച്ച വിവരം വീഡിയോ സ്‌റ്റോറിയിലൂടെ പരസ്യമാക്കിയത് എന്നാണ് സൂചനകള്‍. ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാത്തത് ഷാജന്‍ സ്‌കറിയയുടെ വൃത്തികെട്ട കഥകള്‍ കൂടോടെ പുറത്തുവരുമെന്നുള്ള ഭയം കൊണ്ടാണ്. തന്റെ കൊള്ളരുതായ്മകള്‍ ആരെങ്കിലും വെളിപ്പെടുത്തിയാല്‍ തന്റെ ഓണ്‍ലൈന്‍ മാധ്യമം ഉപയോഗിച്ച് അവരെ വ്യക്തിഹത്യ ചെയ്യാനാണ് ഷാജന്‍ സ്‌കറിയ ഇപ്പോള്‍ മുതിരുന്നത്.

നേരത്തെ പണാപഹരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിരവധി കേസുകളുണ്ട്. ഇന്റര്‍പോളും ഈ കുറ്റവാളിയെ ലക്ഷ്യം വെച്ചിരുന്നു. ബ്രിട്ടനില്‍ ഷാജന്‍ സ്‌കറിയ ആരംഭിച്ച ബ്രിട്ടീഷ് മലയാളി എന്ന പ്രസിദ്ധീകരണം പല തരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ബ്രിട്ടനില്‍ സ്ഥിരമായി നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഷാജന്‍ സ്‌കറിയ ഇന്ത്യയിലേക്ക് തിരികെ വന്നത് എന്നാണ് ബ്രിട്ടനിലെ മലയാളികള്‍ വെളിപ്പെടുത്തുന്നത്.

പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മിതിയെ തടസപ്പെടുത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ആഹ്വാനം ചെയ്ത് കേരളത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതിലൂടെയും ഷാജന്‍ സ്‌കറിയ കുപ്രസിദ്ധനാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെയും നേരത്തെ നിരവധി വ്യാജ വാര്‍ത്തകള്‍ ഷാജന്‍ സ്‌കറിയ പ്രചരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയുടെ നാവായാണ് ഷാജന്‍ സ്‌കറിയയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം പ്രവര്‍ത്തിച്ചത്.

മിഷന്‍ കേരളയുടെ ഭാഗമായി ബി ജെ പി സംസ്ഥാന നേതൃത്വം ഷാജന്‍ സ്‌കറിയയെ വിലക്കെടുത്തിട്ടുണ്ട് എന്നാണ് ബി ജെ പി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ടത് ഷാജന്‍ സ്‌കറിയയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ വീഡിയോകളായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ത്തുകൊണ്ട് പ്രളയ ബാധിതരായ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ച ഈ കേരളദ്രോഹിക്കെതിരെ കേരള പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വിമർശിക്കുന്നവരെ അന്തം കമ്മികൾ എന്ന് വിശേഷിപ്പിക്കുന്ന ഷാജൻ സ്കറിയക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുകയാണ്.

19-Aug-2019