കൊച്ചി : മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആദ്യ യോഗം ഇന്ന് നടക്കും. നഷ്ടപരിഹാരം നല്‍കാനുള്ള ഇരുനൂറ്റി നാല്പത്തൊന്നു പേരുടെ പട്ടിക പൂർത്തിയാക്കി സർക്കാരിന് കൈമാറി. ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ കമ്മിറ്റിയുടെ യോഗമാണ് കൊച്ചിയിൽ ചേരുന്നത്. മൊത്തം ഇരുന്നൂറ്റി നാൽപത്തിയൊന്ന് പേരുടെ പട്ടിക സമർപ്പിച്ചതിൽ നൂറ്റി മുപ്പത്തിയഞ്ചു പേരാണ് ഗരസഭയില്‍ നിന്ന് ഉടമസ്ഥാവകാശം കൈപ്പറ്റിയിട്ടുള്ള ഫ്ളാറ്റുടമകള്‍, കൂടാതെ 106 പേര് ഫ്ളാറ്റുടമകളാണെന്ന് കാണിച്ച രേഖകൾ നഗരസഭയിൽ സമർപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് നിര്‍മാതാക്കളില്‍ നിന്നാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ പേരിലുള്ള അൻപത്തിനാല് ഫ്ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല. ഫ്ലാറ്റുകളിൽ മുപ്പതെണ്ണത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് ഇപ്പോഴും വ്യക്തമല്ല. അവകാശം ഉന്നയിച്ച് ആരും ഇതുവരെ എത്തിയിട്ടില്ല.
ഫ്ളാറ്റുകൾ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും.