സൗമിനി ജെയിൻ പുറത്തേക്ക്‌.

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റുമെന്നാണ് സൂചന.സൗമിനി ജെയിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി പുനഃസംഘടനയേക്കുറിച്ചും ചർച്ചകൾ ഉണ്ടാവുമെന്നാണ് സൂചന . കഴിഞ്ഞദിവസം മുല്ലപ്പള്ളി രാമചന്ദ്രനും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച്ച നടന്നിരുന്നു.
മേയർ സ്ഥാനത്തേക്ക് ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു, പാലാരിവട്ടത്തുനിന്നുള്ള കൗൺസിലർ വികെ മിനിമോൾ എന്നിവരുടെ പേരുകളാണ് ആദ്യപരിഗണനയിൽ.


മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിർണയത്തിൽ നിർണ്ണായക ഘടകമാകും.

30-Oct-2019