ജമ്മു കാശ്മീർ: ജമ്മു കശ്മീരില്‍ എല്ലാം സമാധാന പൂർണ്ണമാണെന്നും , സാധാരണനില പുനഃസ്ഥാപിച്ചെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു. വസ്തുതാന്വേഷണ സംഘം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാര്യങ്ങൾ പുറത്തുവിട്ടത്. ജമ്മു കാശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ജനനേന്ദ്രിയത്തില്‍ ഇലക്ട്രിക് ഷോക്കടിപ്പിക്കുകയും ആണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഉപദ്രവത്തിനു ശേഷം ഇവരുടെ കരച്ചില് ലൗഡ്സ്പീക്കറില്‍ കേൾപ്പിക്കുന്നു. സംഘം വ്യക്തമാക്കി.
ഈ സംഭവങ്ങൾ ബി ബി സി റിപ്പോർട് ചെയ്തിരുന്നു അതിനു ശേഷം ഷോപിയാനിലെ ഒരു ഗ്രാമത്തില്‍ സുരക്ഷാ സേന എത്തി അവരെ ഉപദ്രവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമങ്ങളോടു സംസാരിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നവര്‍ ചോദിച്ചെന്നും സംഘത്തിലുള്ള സാരംഗ ഉഗല്‍മുഗ്ലെ പറഞ്ഞു.ഉദ്യോഗസ്ഥരടങ്ങിയ ചെറിയ വിഭാഗത്തിനു മാത്രമേ ഫോണ്‍ സൗകര്യം ലഭിച്ചിട്ടുള്ളൂ. താഴ്വരിലെ 70 ശതമാനം ആളുകളും കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും സംഘത്തിലുള്ള അമിത് സെന്‍ പറഞ്ഞു.
കേന്ദ്രം കൃത്രിമമായി ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ അതു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ‘സ്ത്രീകളും കുട്ടികളുമെല്ലാം സായുധ സേനാ വിഭാഗങ്ങളുടെ ലൈംഗികാക്രമണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയായി രാത്രിയില്‍ മദ്യപിച്ചെത്തുന്ന സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു മർദ്ദിച്ചുവെന്നും ഇവർ പരാതിയിൽപ്പറയുന്നു.
അഭിഭാഷകരായ മിഹിര്‍ ദേശായി, ക്ലിഫ്ടണ്‍ ഡി റൊസാരിയോ, വീണാ ഗൗഡ, ആരതി മുണ്ഡേക്കര്, ലാറാ ജെസാനി, സാരംഗ ഉഗല്‍മുഗ്ലെ, മനശ്ശാസ്ത്രജ്ഞന് അമിത് സെന്‍, ട്രേഡ് യൂണിയന് നേതാവ് ഗൗതം മോദി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ നഗരി ബബയ്യ, രാംദാസ് റാവു, സ്വാതി ശേഷാദ്രി എന്നിവരടങ്ങിയ സംഘമാണ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലുവരെ കശ്മീര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. താഴ്വരയിലെ അഞ്ച് ജില്ലകളാണ് ഇവർ സന്ദർശിച്ചത്.