സദാചാര ഗുണ്ടായിസം. യുവാവിനെ പൂർണ നഗ്നനാക്കി മർദ്ദിച്ചു.

ബത്തേരിയിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. യുവാവിനെ പൂർണ നഗ്നനാക്കി മർദ്ദിച്ചു. വാകേരി നിരപ്പേൽ സത്യപ്രസാദിനാണ് മർദ്ദനമേറ്റത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്നാരോപിച്ച്  വാകേരി സിസിയിൽ വെച്ചാണ് ഒരു പറ്റമാളുകൾ യുവാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ  ആദ്യം ബത്തേരിയിലെ ഗവ. ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിനെ മർദ്ദിച്ചവർ തന്നെ ദൃശ്യങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

25-Nov-2019