സഭയ്ക്കകത്തെ ലൈംഗീക അരാജകത്വങ്ങൾ തുറന്നുകാട്ടി സിസ്റ്റർ ലൂസിയുടെ ആത്മകഥ
അഡ്മിൻ
സന്യാസ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥയില്‍ ലൂസി കളപ്പുര പറയുന്നു. മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. മഠത്തില്‍ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയില്‍ പറയുന്നുണ്ട്. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു.
പീഡനക്കേസില്‍ പ്രതിയായ ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും ആത്മകഥയില്‍ പറയുന്നു. താല്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല.
മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്വഴക്കങ്ങള് മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉള്‍ക്കൊള്ളണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.