മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു  കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് ക്രൂരകൃത്യം നടന്നത്. ആർ എസ് എസ് കേന്ദ്രീയ കാര്യാലയം നാഗ്പൂരിൽ ആണ്. ഈ ജില്ലയിൽ ഇതിനുമുൻപും ബലാൽസംഗം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള‍ക്കൊപ്പം നിന്നിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയും മുത്തശ്ശിയുടെ വീട്ടിൽ പോയതാണെന്ന് രക്ഷിതാക്കൾ കരുതുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. രാത്രിയായിട്ടും കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പാടത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തല ചെളിയിൽ ചവിട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

09-Dec-2019