പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് വൈറൽ ആകുന്നു
അഡ്മിൻ
സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം പോലീസ് കർശനമായ നടപടികൾ ആണ് എടുക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ പേരിൽ പലരും പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. സെൽഫ് ഡിക്ലറേഷൻ ഫോം കയ്യിൽ കരുതണം എന്ന നിർദ്ദേശം പോലും പലരും പാലിക്കുന്നില്ല എന്ന് പോലീസും പറയുന്നു. ഈ സാഹചര്യത്തിൽ ആണ് ഇന്ന് ഒരു ജ്യോതിഷ് കെ ആർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് ശ്രദ്ധേയമായത്. മങ്കാട്ട് കടവിൽ വാഹന പരിശോധന നടത്തുകയായിരുന്ന ജ്യോതിഷ് ഉൾപ്പെടെ ഉള്ള പോലീസ് സംഘത്തിന് മുന്നിൽ വന്നു നിന്ന കാറിൽ ഉണ്ടായിരുന്ന സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ കാറിനടുത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന് കൈമാറിയത് സെൽഫ് ഡിക്ലറേഷൻ ഫോം ആയിരുന്നു. സിപിഎം ജില്ല സെക്രട്ടറിയെ അറിയാത്തവരല്ല ആ പോലീസുകാരിൽ ആരും , എന്നിട്ടും അദ്ദേഹം തന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചു എന്ന് ജ്യോതിഷ് പോസ്റ്റിൽ പറയുന്നു. ഇത്തരം മാതൃകകൾ ആണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കാൻ ആണ് ജ്യോതിഷ് ആ പോസ്റ്റ് ഇട്ടത്. ജ്യോതിഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപവും ലിങ്കും ചുവടെ .
വാഹന പരിശോധന സമയത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ചിലരുടെ പെരുമാറ്റ രീതിയാണ്. പലരും പെരുമാറ്റത്തിൽ പോലീസിനെയാണ് കുറ്റം പറയുന്നത്. പക്ഷെ എന്തു ചോദിച്ചാലും ധിക്കാരമായി പെരുമാറുന്ന നിരവധി പേരുണ്ട്. അവർക്ക് അവരുടെ വാഹനം തടയുന്നത് തന്നെ ഇഷ്ടകേടാണ് . പലരോടും നിങ്ങൾ എന്താണ് ഒരു സാക്ഷ്യപത്രം കൈയിൽ വയ്ക്കാത്തത് എന്നു ചോദിക്കുമ്പോൾ അതിന്റെ അവശ്യം എന്താണ് എന്നായിരിക്കും മറുപടി. പത്രത്തിൽ ഇതൊന്നും വായിച്ചില്ലേ എന്നു ചോദിച്ചാൽ . അതൊന്നും നമുക്ക് ബാധകമായ കാര്യമല്ല എന്നമട്ടിലൊരു നോട്ടമാണ്.
പക്ഷെ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായി . അത് പറയാതെ പോകുന്നത് ശരിയല്ല എന്നതു കൊണ്ടു മാത്രം പറയുന്നു.
ഇന്ന് മങ്കാട്ട് കടവിൽ വാഹന പരിശോധന നടത്തി വരവേ ഒരു കാർ വന്നു മുന്നിൽ നിന്ന പോലീസുകാരൻ കൈ കാണിച്ച് എന്റെയടുത്തേക്ക് നിറുത്താൻ പറഞ്ഞു. വണ്ടി അടുത്ത് നിറുത്തിയപ്പോർ അതിനുള്ളിലെ ആളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി CPI ( M ) തിരു: ജില്ലാ സെക്രട്ടറിയുടെ കാറാണ് . എന്റെ സമീപം കാർ നിറുത്തി. ഞാൻ എന്തെങ്കിലും പറയും മുമ്പേ തന്നെ അദ്ദേഹം കൈയിലിരുന്ന Self Declaration from കാണിച്ചു. നോക്കി വളരെ കൃത്യമായി യാത്ര (മരണത്തിന് പോയത് ) വിവരങ്ങൾ കാണിച്ചിരിക്കുന്നു. അപ്പോൾ തന്നെ അദ്ദേഹത്തിനെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. പുതിയ തലമുറയിലെ പലരും. ഇവരെയൊക്കെ മാതൃകയായി കാണണം. അദ്ദേഹത്തെ കണ്ടാൽ തിരിച്ചറിയാത്ത ഒരു പോലീസുകാരും ഉണ്ടാവില്ല.എന്നിട്ടും അദ്ദേഹം നിയമാനുസൃതമായി രേഖ കൊണ്ടു നടക്കുന്നു. ഈ ദുരിതകാലത്ത് ഇങ്ങനെയാവാണം നടക്കേണ്ടത് എന്ന സന്ദേശമാണ് മറ്റ് പൊതുപ്രവർത്തകർക്ക് ഇദ്ദേഹത്തിൽ നിന്നൊക്കെ ലഭിക്കേണ്ടത്.
യാത്ര ഒഴിവാക്കുക എന്നതാണ് അഭികാമ്യം. എന്നാൽ ഒഴിവാക്കാനാത്ത യാത്ര അനിവാര്യമായി വന്നാൽ സാക്ഷ്യപത്രം കൈയിൽ കരുതുക എന്നതാണ് മര്യാദ.
അത്തരം മര്യാദകൾ എല്ലാവരും പാലിച്ചാൽ
നന്നായിരിക്കും.
https://m.facebook.com/story.php?story_fbid=2898309233581951&id=100002087072152
27-Mar-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ