ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് പ്രത്യേക പൊലീസ്

അതിഥി തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു.

ഡിവൈഎസ്‌പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചു. അതിഥിതൊഴിലാളികൾക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവർക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാൻ കഴിയുമെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കും. അതിനായി ഹോം ഗാർഡുകളുടെയും കേന്ദ്രസേനകളിലെ, അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.

ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിർത്താൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തീവണ്ടികൾ ഇന്ന് പുറപ്പെടുമെന്ന വാർത്തകളെ തുടർന്ന് ഏതാനും സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾ പ്രകടനം നടത്തിയെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണിത്.

01-May-2020