രാജ്യത്ത് കോവിഡ് മരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 83 പേരാണ് രോഗംബാധിച്ച് മരിച്ചത്. 2644 പുതിയ കേസുകളും ഒരുദിവസ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു. 1320 പേരാണ് കേന്ദ്ര ആരോഗ്യമന്ത്രാലയചത്തിന്റെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞിരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം 39930 ആയി.
ഏറ്റവുമധികം മരണം സംഭവിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ 521 പേരാണ് മരിച്ചത്. നിയന്ത്രണാതീതമായി കോവിഡ് പടരുന്ന ഗുജറാത്തിൽ 262 പേർ മരിച്ചു. രാജ്യത്തെ രോഗമുക്തനിരക്ക് 26.65 ശതമാനമാണ്.
മൂന്നിലൊന്നും റെഡ്‌സോണിൽ
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും റെഡ്‌സോണിലാണെന്ന് കണക്കുകൾ. 130 ജില്ലയിലായി 45 കോടി പേരാണ് റെഡ്‌സോണിൽകഴിയുന്നത്. ഡൽഹിയിലെ എട്ടു ജില്ലയ്ക്കു പുറമെ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലെ രണ്ടു ജില്ലവീതവും ഇതിൽ വരും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് റെഡ്‌സോണിലുള്ളവരിൽ പകുതിയിലേറെയും