ഇന്ന് 61 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്

സംസ്ഥാനത്ത് പുതിയ തീവ്രബാധിത മേഖലകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കോവിഡ് രോഗികളായി ആരുമില്ലാത്ത ജില്ലകളായി മാറി.

ഇന്ന് 61 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്. ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂർ 19, കാസർകോട് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

04-May-2020