വി ഡി സതീശന്റെയും ഹൈബി ഈഡന്റേയും അടുത്ത അനുയായി

 

40 ലിറ്റര്‍ വാറ്റുമായി ഐഎന്‍ടിയുസി വൈപ്പിന്‍ മണ്ഡലം സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം നേതാവുമായ നിവിന്‍ കുഞ്ഞ്‌ഐപ്പ് പിടിയില്‍. ഞാറക്കല്‍ 16ആം വാര്‍ഡിലെ വാടക വീട്ടില്‍ നിന്നുമാണ് 40 ലിറ്റര്‍ വാഷു വാറ്റാനുള്ള ഉപകരണങ്ങളും ആയി നിവിനെ പിടികൂടിയത്. രാവിലെ 9 മണിയോടെ എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. രമേശ് ചെന്നിത്തല, വിഡി സതീശന്‍, ഹൈബി ഈഡന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമാണ് നിവിനുള്ളത്.

യൂത്ത്‌ കോൺഗ്രസ്‌ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ടിറ്റോ ആന്റണിയുടെ വലംകൈ കൂടിയാണ്‌ പിടിയിലാണ്‌ നിവിൻ. വൈപ്പിനിൽ പഴക്കട നടത്തുകയാണ്‌ ഇയാൾ. പഴക്കച്ചവടത്തിന്റെ മറവിൽ സ്ഥിരമായി വാറ്റ്‌ കച്ചവടവും നടത്തിവരികയായിരുന്നു.

 

05-May-2020