സർക്കാർ ഹെലികോപ്‌റ്റർ ഇന്ന് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ പറന്നെത്തും
അഡ്മിൻ
സംസ്‌ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര എയര്‍ ആംബുലന്‍ലസായി . കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായാണ് ഹെലികോപ്‌റ്റർ ആദ്യമായി പറന്നെത്തുക. സർക്കാർ വാടകക്കെടുത്ത ഹെലികോ്‌റ്റർ ആദ്യമായാണ് ഇന്ന് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം കിംസിൽ മസ്തിഷ് കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമാണ് കൊച്ചിയിലുള്ള രോഗിക്ക് മാറ്റിവെയ്‌ക്കുന്നത്. ശസ്‌ത്രകൃയക്കായി കൊച്ചി ലിസി ആശുപത്രിയില് നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം രാവിലെ 7ന് തിരുവനപുരത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് കിംസിൽ ശസ്ത്രക്രിയ തുടങ്ങുക. തുടർന്ന് 2 മണിയോടെ ഹൃദയവുമായി കൊച്ചിയിലേക്ക് ഹെലികോപ്‌റ്റർ തിരിക്കും.
സംസ്‌ഥാന പൊലീസിന് വേണ്ടി മാർച്ചിലാണ് സർക്കാർ ഹെലികോപ്‌റ്റർ വാടകക്ക് എടുത്തത്.പൊതുമേഖലാ സ്‌ഥാപനമായ പവന്ഹാൻസ് കമ്പനിയിൽനിന്നാണ് ഹെലികോപ്‌റ്റർ വാടകക്കെടുത്തത്.
സ്വന്തമായി ഹെലികോപ്ടർ വാങ്ങുന്നതിനേക്കാൾ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് സർക്കാർ വാടകക്ക് എടുത്തത്. എന്നാൽ ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് ധൂർത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്‌റ്റർ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സൂക്ഷിക്കുന്നത്.