ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി.പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സർക്കാർ നിലപാട് ന്യായമെന്നും ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പാസ്സില്ലാതെ ശനിയാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ 135 പേർക്ക് പാസ്സുകൾ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ. പ്രായമായവർ എന്നിവർക് അതിർത്തി കടക്കാൻ മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു.ഈ നിർദ്ദേശം ശനിയാഴ്ച വാളയാർ ചെക് പോസ്റ്റിലെത്തി തിരികെ കോയമ്പത്തൂരില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ സംരക്ഷണയിൽ കഴിയുന്നവർക്ക് മാത്രമായിരിക്കും ബാധകമെന്നും കോടതി വ്യക്തമാക്കി.
വിശാലമായ പൊതുതാൽപ്പര്യം മുന്‍നിർത്തിയാണ് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാസ് ലഭിക്കാതെ ആരും യാത്ര തുടങ്ങരുതെന്ന് സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ജനക്കൾക്ക് എതിരല്ല. ജനങ്ങൾക് വേണ്ടിയാണ് സർക്കാർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സർക്കാർ നിബന്ധനകൾ ' സർക്കാർ ഉത്തരവ് മറികടന്ന് നിർദ്ദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഇളവുകൾ അനുവദിച്ചാൽ കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാവുമെന്നും സർക്കാർ നടപടികളിൽ ഇടപെടരുതെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ബോധിപ്പിച്ചു. ചെക്ക് പോസ്റ്റുകളിൽ സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുള്ളത് മെഡിക്കൽ എമർജൻസിക്കും നിത്യേന ജോലിക്കായി അതിർത്തി കടക്കുന്നവർക്കും വേണ്ടിയാണ്. 2.31ലക്ഷത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തേണ്ടവർ.
105 171അപേക്ഷകളാണ് ലഭിച്ചത്. 59675 ആളുകൾ അതിർത്തി കടന്ന് കേരളത്തിൽ എത്തി. ശനിയാഴ്ച്ച മുത്തങ്ങ തലപ്പാടി ചെങ്ക് പോസ്റ്റുകളിൽ എത്തിയ മുഴവൻ പേരെയും കടത്തിവിട്ടു. വാളയാറിൽ പാസ്സ് ഇല്ലാതെ എത്തിയ 135 പേരെ മടക്കി.കോയമ്പത്തൂർ ജില്ലാ കളക്ടർ ഇവർക്ക് പിന്നിട് താമസ സൗകര്യം ഏർപ്പെടുത്തി. മുത്തങ്ങയിൽ രാവിലെ പത്ത് മണി മുതൽ പിറ്റെ ദിവസം പുലർച്ചെ 3 മണിവരെയാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്നത്. വാളയാറിൽ ഉദ്യോഗസ്ഥർക്ക് 24 മണിക്കൂറാണ് ഡ്യൂട്ടി. ഏകോപനത്തിനായി പ്രിൻസിപ്പൽ സെക്രട്ടറിയെ നോഡൽ ഓഫിസറായി നിയമിച്ചു.വിവിധ സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന 8 ഐ.എ.എസ്.ഓഫിസർമാർക്കാണ് നൽകിയിട്ടുള്ളത്. പാസ് എടുക്കാത്തവരെ അതിർത്തി കടത്തിവിടാനാവില്ല. കടത്തിവിടും മുൻപ് ഇവർക്ക് താമസസ്ഥലങ്ങളിൽ ക്വാറൻറ യി ൻ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. ഹോട്ട് സ്പോട്ടുകളിൽ നിന്നും എത്തുന്നവർക്ക് സർക്കാർ സംവിധാനത്തിൻ ക്വാറന്റയിൻ ഏർപ്പെടുത്തും. മറ്റുള്ളവർക്ക് വീടുകളിൽ ക്വാറൻറയി ൻ ഏർപ്പെടുത്തുമെന്നും അഡിഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
ലോക് ഡൗൺ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഞായറാഴ്ച വീഡിയോ കോൺഫറൻസിൽ പരിഗണിക്കുയായിരുന്നു. വാളയാർ അതിർത്തിയിൽ മലയാളികൾ കുടുങ്ങി കിടക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽ പെട്ടത്തിയതിനെത്തുന്ന് കോടതി സ്വമേധയാ കേസ് പരിഗണനക്ക് എടുക്കുകയായിന്നു.