സ്‌പെഷ്യൽ ട്രെയിനുകളുടെ ഘട്ടം കഴിഞ്ഞിരിക്കുന്നു : ചെന്നിത്തല

രാജ്യത്ത്‌ പ്രത്യേക റൂട്ടുകളിൽ ട്രെയിൻ ഓടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. നാളെമുതൽ വിവിധയിടങ്ങളിലേക്ക്‌ ഡൽഹിയിൽ നിന്നും ട്രെയിൻ സർവ്വീസ്‌ ആരംഭിക്കാനിരിക്കെയാണ്‌ പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം. സാധാരണ സർവ്വീസ്‌ നടത്തുന്നതുപോലെ ട്രെയിനുകൾ ഓടിയാൽ മതിയെന്നും പ്രത്യേക ട്രെയിൻ സർവ്വീസുകൾ വേണമെന്ന്‌ ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിനോട്‌ എനിക്ക്‌ അഭ്യർത്ഥിക്കാനുള്ളത്‌, നിങ്ങൾ ട്രെയിൻ സർവ്വീസ്‌ തുടങ്ങുകയാണെങ്കിൽ റെഗുലർ സർവ്വീസായി അത്‌ തുടങ്ങണം. കാരണം ലോക്ക്‌ഡൗൺ കഴിയുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ ട്രെയിനുകളുടെ ഘട്ടം കഴിഞ്ഞിരിക്കുകയാണ്‌. സാധാരണപോലെ ട്രെയിൻ ഓടിച്ചാൽ ആളുകൾ അതിൽ കയറി വന്നുകൊള്ളും - ചെന്നിത്തല പറഞ്ഞു.

11-May-2020