അനുചിതവും വാസ്തവവിരുദ്ധവുമായ വിവരം പിഎസ് സി ബുള്ളറ്റിനില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ നീക്കിയതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍.

കോവിഡ് 19 മായി ബന്ധപ്പെട്ട് അനുചിതവും വാസ്തവവിരുദ്ധവുമായ വിവരം പിഎസ് സി ബുള്ളറ്റിനില്‍  ഉള്‍പ്പെട്ട സംഭവത്തില്‍  മൂന്ന് ഉദ്യോഗസ്ഥരെ നീക്കിയതായി  പബ്ലിക് സര്‍വീസ് കമ്മീഷന്‍. 

 സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് തല്‍സ്ഥാനത്തുനിന്നും നീക്കിയത്.അനുചിതവും വസ്തുതാ വിരുദ്ധവുമായ വിവരം ഉള്‍പ്പെട്ടതില്‍ പിഎസ് സി  നിര്‍വ്യാജം  ഖേദിക്കുന്നു.

ഓഫീസ് പ്രവര്‍ത്തനത്തില്‍ പരിമിതകള്‍ ഏറെയുണ്ടെങ്കിലും ബുള്ളറ്റിനില്‍ കടന്നുകൂടിയ ഗുരുതരമായ പിഴവിന് യാതൊരു നീതീകരണവുമില്ലെന്നും പിഎസ് സി വ്യക്തമാക്കി.  ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പിഎസ് സി സെക്രട്ടറി അറിയിച്ചു

11-May-2020