സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍

സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അന്യസംസ്ഥാനങ്ങളില്‍  നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍  റൂം ക്വാറന്റൈനായി മാറണം.

മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം.  ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്.സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാന്‍  എല്ലാവരും തയ്യാറാകണം.

 ഇക്കാര്യത്തില്‍  വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തില്‍  ഉണ്ടായപോലെ സൂക്ഷമായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ഇന്‍സ്റ്റിറ്റിയൂഷന്‍  ക്വാറന്റൈനിലേക്ക് മാറ്റുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

13-May-2020