രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ മുക്കാൽലക്ഷം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 74,000 കടന്നു. മരണം 2400ലേക്ക്. ആകെ രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ. 24 മണിക്കൂറില്‍ 87 പേര്‍ മരിച്ചു, 3604 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. രോ​ഗമുക്തി നിരക്ക് 31.7 ശതമാനമായി. മരണനിരക്ക് 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നേട്ടമാണെന്നും കേന്ദ്രമന്ത്രി ഹർഷ്‌ വർധൻ പറഞ്ഞു. ഗുജറാത്തിൽ 24 പേര്‍കൂടി മരിച്ചു; പുതിയ രോ​ഗികള്‍ 362. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 13 പേരും തമിഴ്‌‌നാട്ടിലും ബം​ഗാളിലും എട്ടുപേര്‍ വീതവും  മധ്യപ്രദേശിൽ നാലു പേരും മരിച്ചു.

13-May-2020