റിപ്പബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്ത് മുംബയ് പോലീസ്

സംഘപരിവാര്‍ അനുകൂല ചാനലായ റിപ്പബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബയ് പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടിലെത്തി ബലമായാണ് മുംബയ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം പോലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് അർണബ് ആരോപിക്കുന്നു.

പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിയിലെടുത്തതെന്നാണ്
ലഭ്യമായ സൂചന.അര്‍ണബ് മുംബയിലെ തന്നെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബയ് പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് തന്നെ വേട്ടയാടുകയാണെന്ന് അർണബ് പ്രതികരിക്കുകയും ചെയ്തിരുന്നു.

04-Nov-2020