കൊഴിഞ്ഞു പോക്ക് തുടരുന്ന ബി.ജെ.പി; വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി രാജിവച്ചു
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കവേ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. തലസ്ഥാനത്ത് ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്. ബിന്ദു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് താന്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി.
സമാനമായി പാലക്കാട് ആലത്തൂരിലും ബി.ജെ.പിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്, ആര്.എസ്.എസ് പ്രവര്ത്തകന് എന്‍ വിഷ്ണു എന്നിവരാണ് പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ശോഭാ സുരേന്ദ്രനോട് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഈ നീക്കം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കളുടെ രാജി തുടരുന്നത്.