എന്‍.സി.പി ഉൾപ്പെടെയുള്ള പാര്‍ട്ടികളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ല: കാനം

എന്‍.സി.പിയിലെ പ്രശ്‌നങ്ങള്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ. മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത് വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സീറ്റിനെ ചൊല്ലി എന്‍.സി.പി അടക്കമുള്ള പാര്‍ട്ടികളില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കാനം രാജേന്ദ്രന്‍.

യു.ഡി.എഫ് വിട്ട് ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയില്‍ എത്തിയത് ഗുണം ചെയ്തതായും അദ്ദേഹം വിലയിരുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് മികച്ച നേട്ടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം.

16-Jan-2021