കോവിഡ് മാനദണ്ഡം, നിയന്ത്രണങ്ങൾ കടുപ്പിച്ച് ബീവ്റേജസ് കോർപറേഷൻ

മദ്യവിൽപന ശാലകളുടെ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്ന് ബിവ്‌റേജസ് കോർപറേഷൻ എംഡി അറിയിച്ചു. കൗണ്ടുകൾക്ക് മുന്നിൽ ഒരേ സമയം അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മദ്യം വാങ്ങാനുള്ള ആപ്ലിക്കേഷൻ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശം.

രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും പ്രവർത്തന സമയം. ഉപഭോക്താക്കൾ അകലം പാലിച്ച് നിൽക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച് അടയാളപ്പെടുത്തണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ ഷോപ്പിലേക്കു കയറ്റുന്നത് ഒഴിവാക്കുകയും ചെയ്യണം. ഇപഭോക്താക്കൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

17-Jan-2021