അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി കർഷകർ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ബെളഗാവിയിൽ കർഷകരുടെ വൻ പ്രതിഷേധം. കേന്ദ്രസർക്കാർ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഉദ്ഘാടനം ചെയ്യാനെത്തിയ എം.ആർ.നിറാനി ഗ്രൂപ്പിന്റെ എഥനോൾ പ്ലാന്റിന് മുന്നിലായിരുന്നു പ്രതിഷേധം.

പ്രദേശത്തെ ബി.ജെ.പി എം.എൽ.എ കൂടിയായ മുരുകേഷ് നിറാനിയുടെ ഉടമസ്ഥതയിലുള്ളതാണു പ്ലാന്റ്. അതേസമയം, ഒരു കാരണത്താലും കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുടെ ജീവിതം സമ്പന്നമാക്കുന്ന നിയമം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

18-Jan-2021