എസ്. എസ്. എല്‍. സി, പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ല: മന്ത്രി സി.എന്‍ രവീന്ദ്രനാഥ്

സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. എന്‍ രവീന്ദനാഥ് പറഞ്ഞു. കൂടാതെ സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്. എസ്. എല്‍. സി പരീക്ഷ തുടങ്ങുന്നത് മാര്‍ച്ച്‌ പതിനേഴിനാണ്.

നേരത്തേ പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികൃതരും ഇക്കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

18-Jan-2021