കേരളത്തില്‍ ഭരണത്തുടർച്ച; പ്രവചനവുമായി എ.ബി.പി – സി വോട്ടർ സർവേ

കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് സാധ്യതയറിയിച്ച് എബിപി – സി വോട്ടർ സർവേ. എബിപി നെറ്റ്‌വർക്കും സി–വോട്ടറും ചേർന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിയമസഭയിലേക്ക് കേരളത്തിൽ എൽഡിഎഫിനും ബംഗാളിൽ തൃണമൂലിനും മുൻതൂക്കമെന്നാണ് വിലയിരുത്തൽ.

തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻഡിഎയ്ക്കുമാണ് മേൽക്കൈ. ഒക്ടോബർ–ഡിസംബറിൽ 12 ആഴ്ചകളിലായായിരുന്നു സർവേ.

കേരളം: 6000 പേരാണ് സർവേയിൽ പങ്കെടുത്തത്. എൽഡിഎഫിന് 41.6% വോട്ട്, 81 –89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49 – 57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 0–2 സീറ്റ്; മറ്റുള്ളവർക്ക് 8.5% വോട്ട്, 0–2 സീറ്റ്.

മുഖ്യമന്ത്രി സ്ഥാനത്തിനു യോജിച്ചത് പിണറായി വിജയനെന്ന് 46.7% പേർ, ഉമ്മൻ ചാണ്ടിയെന്ന് 22.3%, മൂന്നാമതുള്ളത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ (6.3%).

ബംഗാൾ: തൃണമൂൽ – 43% വോട്ട്, 154–163 സീറ്റ്; ബിജെപി – 37.5% വോട്ട്, 98–106 സീറ്റ്; കോൺഗ്രസ്–ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26–34 സീറ്റ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജിക്ക് 49%, ദിലീപ് ഘോഷ് – 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെ പിന്തുണ.

തമിഴ്നാട്: യുപിഎ – 41.1% വോട്ട്, 158 – 166 സീറ്റ്; എൻഡിഎ – 28.7% വോട്ട്, 60–68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ.സ്റ്റാലിനെന്ന് 36.4% പേരും ഇ.കെ. പളനിസ്വാമിയെന്ന് 25.5% പേരും.

പുതുച്ചേരി: എൻഡിഎ – 44.4% വോട്ട്, 14–18 സീറ്റ്; ഡിഎംകെ – കോൺഗ്രസ് – 42.6% വോട്ട്, 12 – 16 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.നാരായണസാമിക്ക് 40% പിന്തുണ, എൻ.രംഗസ്വാമിക്ക് 35.9%.

അസം: എൻഡിഎ – 43.1% വോട്ട്, 73 – 81 സീറ്റ്, യുപിഎ–34.9% വോട്ട്, 36–44 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സർബാനന്ദ സൊനോവാൾ – 30%, ഹിമന്ത ബിശ്വ ശർമ – 21.6%, ഗൊഗോയ് – 18.8%.

19-Jan-2021