ജനപ്രതിനിധികള്‍ക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല

സംസ്ഥാധത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പുതിയ സർട്ടിഫിക്കറ്റ് കോഴ്സുമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണവും എന്ന വിഷയത്തിൽ ആറുമാസത്തെ ഹ്രസ്വകാല കോഴ്സ് ആണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നത്. ജനപ്രതിനിധികള്‍ക്കായുള്ള കോഴ്സ് മാർച്ചിൽ ആരംഭിക്കും.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ പി എം മുബാറക് പാഷ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസിലർ ഡോക്ടർ സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ കോഴ്സിനെ പറ്റിയുള്ള തീരുമാനമെടുത്തത്.

കേരള. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ പുതിയ കോഴ്സ് നടത്തുന്നത്.

19-Jan-2021