തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കുന്നത് ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാൻ
അഡ്മിൻ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നത് ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാനെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിലവിൽ ഒരു ഈഴവാംഗം പോലുമില്ലെന്നത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ പോരായ്മയാകും. ഈ പോരായ്ക്ക് പരിഹാരം കാണാൻ കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനുള്ള ആലോചന.
മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാനാണ് സാധ്യത കൂടുതലെങ്കിലും കൊയ്‌ലാണ്ടിയും പരിഗണനയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്ന് ജയിച്ച അടൂർ പ്രകാശായിരുന്നു ഈഴവ വിഭാഗത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എം.എൽ.എ. അടൂർ പ്രകാശ് ലോക്‌സഭാഗംമായപ്പോൾ കോൺഗ്രസിലെ ഈഴവ പ്രാതിനിധ്യം ഇല്ലാതായി. കെ. സുധാകരൻ, കെ. ബാബു, സതീശൻ പാച്ചേനി, എൻ. സുബ്രഹ്‌മണ്യൻ, പി.എം സുരേഷ് ബാബു, എം. ലിജു തുടങ്ങിയവർ പരാജയപ്പെട്ടതാണ് ഈഴവ പ്രാതിനിധ്യം ഇല്ലാതാകാൻ കാരണം.