കർഷക സമരത്തിനിടെ അഞ്ചാമതും കർഷക ആത്മഹത്യ

കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ അഞ്ചാമതും കർഷക ആത്മഹത്യ. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയിൽ 42കാരന്നായ ജയ് ഭഗവാൻ റാണയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിനു ശേഷമാണ് ജയ് ഭഗവാൻ റാണ ജീവനൊടുക്കിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷക വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

21-Jan-2021