സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തത്: പി.ശ്രീരാമകൃഷ്ണന്‍

നിയമസഭാ സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാല്‍ തന്നെ സ്വപ്നയെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ല.

അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നോട് ചോദിക്കാമായിരുന്നു. ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. താന്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21-Jan-2021