രാജ്യദ്രോഹിയായ അര്‍ണബിനെ അറസ്റ്റ് ചെയ്യുക; സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍
അഡ്മിൻ
റിപബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ ക്യാംമ്പെയിന്‍ ശക്തമാകുന്നു. ഇന്ത്യയില്‍ നടന്ന പുല്‍വാമ ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററില്‍ അര്‍ണബിനെതിരെ വിമര്‍ശനം വരുന്നത്.
#ArrestTraitorArnab എന്ന ഹാഷ് ടാഗാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തിയത്. 'നാല്‍പ്പത് ജവാന്‍മാരുടെ രക്തരൂക്ഷിതമായ കൊലപാതകം തെരഞ്ഞെടുപ്പില്‍ വിജയിക്കാനും ടി.ആര്‍.പി ഉയര്‍ത്താനും അവര്‍ ഉപയോഗിച്ചു.
ഇതാണ് ബി.ജെ.പി, മോദി, അര്‍ണബ്. ഏറെ വൈകുന്നതിന് മുമ്പേ അര്‍ണബിനെ അറസ്റ്റ് ചെയ്യൂ, എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും വെളിപ്പെടട്ടെ', എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് #ArrestTraitorArnab എന്ന ക്യാംമ്പെയിന്‍ ഏറ്റെടുത്ത് കുറിച്ചത്.