കളമശ്ശേരിയിൽ ലീഗിന്റെ സിറ്റിങ് സീറ്റിൽ എൽ.ഡി.എഫിന് അട്ടിമറി ജയം

കളമശ്ശേരിയിലെ മുപ്പത്തിയേഴാം വാർഡിൽ മുസ്ലിംലീഗിനെ ഞെട്ടിച്ച് ഇടതുമുന്നണിക്ക് ജയം. ഇവിടെ എൽ.ഡി.എഫ് അട്ടിമറി വിജയംനേടുകയായിരുന്നു . ഇടതു സ്വതന്ത്രനായ റഫീഖ് മരക്കാർ ആണ് വിജയിച്ചത്. ഭൂരിപക്ഷം 64 വോട്ട്. ലീഗിന്റെ സിറ്റിങ് സീറ്റിൽ ആണ് എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത്.

കളമശ്ശേരിയിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ 20- 20 എന്ന രീതിയിലായിരുന്നു ഇരുമുന്നണികളും. റഫീഖിന്റെ ജയത്തോടെ ഭരണം പിടിക്കാമെന്ന് ആണ് എൽ.ഡി.എഫ് കരുതുന്നത്. 25 വർഷമായി യു.ഡി.എഫ് വിജയിച്ചിരുന്ന വാർഡ് ആണ് ഇടതുമുന്നണി പിടിച്ചെടുത്തത്.വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി മത്സരിച്ചിരുന്നു.

22-Jan-2021