കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനി: പ്രവീൺ ഇറവങ്കര

കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന വിമര്‍ശനവുമായി കെ.പി.സി.സി കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഇറവങ്കര. തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ? സങ്കടം കൊണ്ട് ചോദിക്കുകയാണെന്നും ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു

പ്രവീൺ ഇറവങ്കരയുടെ ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപം:

പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനികൾക്ക് പെട്ടെന്നൊരു കളികിട്ടിയാൽ കീറിയതെല്ലാം തുന്നിക്കൂട്ടി പഴകിയതെല്ലാം ചായംപൂശി ഒട്ടിയ വയറുളള ഒട്ടകത്തേം പട്ടിയേം എല്ലാം കുളിപ്പിച്ചൊരുക്കി ഒരു ഒരുക്കമുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തു വരുമ്പൊ കോൺഗ്രസ്സിന്റെ ഗതി അതാണ്.
തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ?
സങ്കടം കൊണ്ട് ചോദിക്കുവാ..

പ്രവീൺ ഇറവങ്കര
(കെ.പി.സി.സി കലാസാംസ്കാരിക വിഭാഗം
സംസ്കാര സാഹിതി
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)

22-Jan-2021