സംസ്ഥാനത്ത് ബി.ജെ.പി -കോൺഗ്രസ്- ലീഗ് വർഗീയ കൂട്ട്കെട്ട്: എം.എം ലോറൻസ്
അഡ്മിൻ
ഇടതുമുന്നണി സര്‍ക്കാര്‍ സർക്കാർ വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് കണ്ട് പ്രതിപക്ഷം പരിഭ്രാന്തിയിലാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസ്. ഈ സന്ദർഭത്തിൽ ബി.ജെ.പി -കോൺഗ്രസ്- ലീഗ് വർഗീയ കൂട്ട്കെട്ട് ഇടതുപക്ഷത്തിനെതിരെ ശക്തിയായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ തോല്പികണമെന്ന ലക്ഷ്യത്തോടെ എല്ലാ വർഗീയ കക്ഷികളെയും കൂട്ടി യോജിപ്പിച്ചു എൽ. ഡി. എഫ് നെതിരെ മത്സരിക്കാൻ ആണ് ശ്രമിക്കുന്നത്. ആ ശ്രമത്തെ യു. ഡി. എഫ് ന്റെ കൂടെയുള്ള സാധാരണക്കാർ പോലും അനുകൂലിക്കില്ലെന്നും അദ്ദേഹം പറയുന്നു.
പലർക്കും യു. ഡി. എഫ് നെ പിന്താങ്ങാൻ താൽപ്പര്യം ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ വിജയം അതിന്റെ തെളിവാണ്.
യു. ഡി. എഫ് ൽ നിന്നും പലരും പുറത്തേക്ക് വരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം ഉൾപ്പടെയുള്ള ഘടക കക്ഷികൾ ഇടതുപക്ഷത്തേക്ക് വന്നതും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
കേരളത്തിന്റെ വികസന കാഴ്‌ചപ്പാട് ആഗ്രഹിക്കുന്നവർ സംസ്ഥാന ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന കാലഘട്ടമാണിത്. കേരളത്തിൽ ഇന്നോളം കാണാത്ത അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ, പ്രകടന പത്രികയിൽ പറഞ്ഞ 100% വാഗ്ദാനങ്ങളും പൂർത്തീകരിച്ചുകൊണ്ട് ഈ സർക്കാർ വലിയ നേട്ടങ്ങൾ കൈവരിക്കുകയാണ്.
ഇതെല്ലാം കണ്ട് പ്രതിപക്ഷം പരിഭ്രാന്തിയിലാണ്. ഈ സന്ദർഭത്തിൽ ബിജെപി -കോൺഗ്രസ്- ലീഗ് വർഗീയ കൂട്ട്കെട്ട് ഇടതുപക്ഷത്തിനെതിരെ ശക്തിയായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ തോല്പികണമെന്ന ലക്ഷ്യത്തോടെ എല്ലാ വർഗീയ കക്ഷികളെയും കൂട്ടി യോജിപ്പിച്ചു എൽ ഡി എഫ് നെതിരെ മത്സരിക്കാൻ ആണ് ശ്രമിക്കുന്നത്. ആ ശ്രമത്തെ യു ഡി എഫ് ന്റെ കൂടെയുള്ള സാധാരണക്കാർ പോലും അനുകൂലിക്കില്ല. പലർക്കും യു ഡി എഫ് നെ പിന്താങ്ങാൻ താൽപ്പര്യം ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ വിജയം അതിന്റെ തെളിവാണ്.
യു ഡി എഫ് ൽ നിന്നും പലരും പുറത്തേക്ക് വരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് (M) ഉൾപ്പടെയുള്ള ഘടക കക്ഷികൾ ഇടതുപക്ഷത്തേക്ക് വന്നു.
യു ഡി എഫ് ലെ പല നേതാക്കന്മാരും ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്‌തു കൊണ്ട് പരസ്യമായ നിലപാടുകൾ സ്വീകരിച്ചു. ഇതിനെല്ലാം ഉപരി ജനങ്ങളുടെ ഇടയിൽ മുൻപ് ഒരു കാലത്തും ഇല്ലാത്ത വിധത്തിലുള്ള താൽപ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് കാണിച്ചു കൊണ്ടിരിക്കുന്നത്. അടുത്തു നടക്കാൻ പോകുന്ന സംസ്ഥാന അസംബ്ലി തെരെഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കീഴിൽ അണിനിരക്കുമെന്ന് തീർച്ചയാണ്. ഈ വാസ്തുത യു ഡി എഫ് ന് നന്നായി അറിയാം. അവരുടെ ചങ്കിടിപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം, പ്രതിപക്ഷത്തെ ഒന്നാകെ യോജിപ്പിച്ചു നിർത്തി എൽ ഡി എഫ് ന് എതിരെ പോരാടാൻ ഉള്ള കരുത്തു പോലും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ ദിവസം കൂടുന്തോറും അതിൽ തമ്മിലടി വർധിക്കുന്നു.
ഇന്നലെ വരെ എൽ ഡി എഫ് നെതിരെ നാല് നേരം പത്ര സമ്മേളനം നടത്തി വെല്ലുവിളികൾ നടത്തിയ പ്രതിപക്ഷ നേതാവിനെ മാറ്റി നിർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇവിടുത്തെ നേതൃത്വമായി പ്രതിഷ്ഠിച്ചിരിക്കുന്നു. അത് കോണ്ഗ്രെസ്സിനകത്തുള്ള കുഴപ്പം മൂർച്ഛിപ്പിച്ചു. അതിന്റെ തെളിവാണ്, ഇന്നുവരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുകൾ എല്ലാം യു ഡി എഫ് തോല്കുകയാണ് ഉണ്ടായിട്ടുള്ളത് എന്ന് യു ഡി എഫ് ലെ ചില പ്രമുഖരുടെ പ്രസ്താവന. 2006 ലെയും 2016 ലെയും വമ്പൻ പരാജയങ്ങളും 2011 ലെ 2 സീറ്റിന്റെ കേവല ഭൂരിപക്ഷവും ആണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫിന് ഇതുവരെ നേടാൻ ആയത് എന്നാണ് അവരുടെ ഇടയിൽ ഉള്ളവർ തന്നെ പറയുന്നത്. 2011 -16 കാലഘട്ടത്തിൽ തൊട്ടതെല്ലാം അഴിമതിയും കുപ്രസിദ്ധമായ സംഭവങ്ങളും നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കീഴിൽ ആയിരുന്നു. തുടർന്ന് യു ഡി എഫ് ൽ തന്നെ കഴിഞ്ഞ 5 വർഷവും കാര്യമായി ഉമ്മൻചാണ്ടി ഗൗനിക്കപെടാത്ത ആയി തീർന്നു.
അങ്ങനെ ഇരിക്കെയാണ് എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് കോണ്ഗ്രെസിന്റെ അഖിലേന്ത്യാ നേതൃത്വം ഉമ്മൻചാണ്ടിയെ കേരളത്തിലെ തെരെഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാൻ നിയോഗിച്ചിരിക്കുന്നത്.
കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായിരുന്ന, നിരവധി തവണ എം എൽ എ യും എം പിയും ആയിരുന്ന കോണ്ഗ്രെസിലെ മുതിർന്ന നേതാവ് കെ വി തോമസ് പോലും യു ഡി എഫ് വിട്ട് പുറത്തേക്ക് വരുന്നതായി വാർത്തകൾ വരുന്നു.
22-Jan-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ