കേരളത്തിലെ പച്ചക്കറികളില്‍ രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വൻ കുറവ്

കേരളത്തിലെ പച്ചക്കറികൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ വർഷംതോറും കുറഞ്ഞുവരികയാണെന്ന് കാർഷികവികസന-കാർഷികക്ഷേമ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വൻ കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ ഉണ്ടായത്.

നെല്ലിന് മാത്രമാണ് കീടനാശിനിപ്രയോഗം കൂടിയത്. മൂന്നുകൊല്ലത്തിനിടെ നെൽവയൽവിസ്‌തൃതി 1.7 ലക്ഷം ഹെക്ടറിൽനിന്ന് 2.23 ലക്ഷം ഹെക്ടറായി കൂടിയതിന് ആനുപാതികം മാത്രമാണിത്. 2020ൽ കീടനാശിനിപ്രയോഗം ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്.

കീടനാശിനിപ്രയോഗം കുറയാനുള്ള കാരണങ്ങൾ

* സ്വന്തം ഉപയോഗത്തിനുള്ള കാർഷികവൃത്തി കൂടി

* കീടനാശിനിക്കെതിരേയുള്ള അവബോധം വർധിച്ചു

* പ്രതിരോധശേഷി ഏറിയ നാടൻ ഇനങ്ങളുെട പ്രചാരം കൂടി

* കീടനാശിനിക്ക് പകരമായി കീടക്കെണിയുടെ ഉപയോഗം വർധിച്ചു

* കാർഷിക ആനുകൂല്യങ്ങൾ കിട്ടാൻ കീടനാശിനിപ്രയോഗം കുറയ്ക്കണം

* കീടനാശിനിവില്പനയിലുള്ള കർശനനിയന്ത്രണം

* കാർഷികമേഖലയിൽ വകുപ്പ് ജീവനക്കാരുടെ ഇടപെടൽ

ഇനം രാസകീടനാശിനി ജൈവകീടനാശിനി (മെട്രിക് ടൺ)

വർഷം 2018 2019 2020 2018 2019 2020

നെല്ല് 37.15 66.24 72.32 153.37 94.86 85.64

പച്ചക്കറി 110.98 137.58 40.00 394.95 201.99 57.01

സുഗന്ധവിള 59.76 48.71 32.47 156.23 79.71 45.00

തെങ്ങ് 139.93 113.06 78.05 228.99 116.49 81.70

കവുങ്ങ് 20.45 15.80 17.20 48.60 21.75 19.73

വാഴ 115.14 135.91 50.97 185.90 161.97 54.72

മൊത്തം 532.42 517.3 291.01 1198.04 676.76 343.8

കീടനാശിനികൾക്കെതിരേയുള്ള കൃഷിവകുപ്പിന്റെ ബോധവത്‌കരണം ഗുണംചെയ്തതിനാൽ ഉപയോഗം കുറഞ്ഞു. കീടനാശിനികളുടെ ദോഷമറിയുന്ന കൂടുതൽപേർ കൃഷിയിലേക്ക് എത്തിയതും സ്വന്തം ആവശ്യത്തിനായി ഉത്‌പാദനം തുടങ്ങിയതും കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന് കാരണമായെന്ന് കൃഷിവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

22-Jan-2021