പെട്രോൾ ഡീസൽ വിലകളിൽ വീണ്ടും വർദ്ധനവ്

പെട്രോൾ ഡീസൽ വിലകളിൽ ഇന്നും വർദ്ധനവ് ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിലെ പെട്രോൾ വില 85 രൂപ 97 പൈസയും, ഡീസൽ വില 80 രൂപ 14 പൈസയുമായി. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87 രൂപ 63 പൈസ യും 81 രൂപ 68 പൈസയുമാണ്.

ഈ മാസം ഇത് അഞ്ചാം തവണയാണ് വില കൂട്ടുന്നത്. ലോക്കഡോൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നു ശേഷം ഇതുവരെ പെട്രോളിന് 14 രൂപ 28 പൈസ വർദ്ധിപ്പിച്ചു. ആറുമാസത്തിനുള്ളിൽ ഡീസലിന് 14 രൂപ 17 പൈസയും കൂട്ടി. എട്ടുമാസംകൊണ്ട് പെട്രോളിനും ഡീസലിനും എക്സൈസ് നികുതി വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ പിരിച്ചെടുത്തത് രണ്ട് ലക്ഷം കോടി രൂപയാണ്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീപ്പയ്ക്ക് 20 ഡോളറായി കുറഞ്ഞിട്ടും അതനുസരിച്ച് ഇവിടെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.

23-Jan-2021