കേരളത്തിൽ പെട്രോൾ- ഡീസൽ വില വര്‍ദ്ധനവ് സര്‍വകാല റെക്കോഡില്‍

കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും കുതിക്കുന്നു. വില വര്‍ദ്ധനവ് ഇപ്പോള്‍ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 35 പൈസയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 86 രൂപ 32 പൈസയായിട്ടുണ്ട്. ഈ വിലവര്‍ദ്ധനവോടെ 2018 ഒക്ടോബറിലെ റെക്കോര്‍ഡാണ് തകര്‍ന്നത്.

2018 ഒക്ടോബറില്‍ പെട്രോളിന് (Petrol Rate) 85 രൂപ 95 പൈസയായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 88 രൂപ 06 പൈസയാണ്. അതുപോലെ ഡീസലിന് കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്ബോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത്.

26-Jan-2021