കോൺഗ്രസിൽ എല്ലാവരും നേതാക്കന്മാര്‍; വിമര്‍ശനവുമായി എം.എം ഹസന്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിക്കേറ്റ തിരച്ചടിക്കുകാരണം സംഘടനാ ദൗർബല്യമാണെന്നും നേതാക്കളാരും അവരുടെ സ്ഥാനത്തോട് നീതി പുലർത്തുന്നില്ലെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. സംഘടിപ്പിച്ച എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ എല്ലാവരും നേതാക്കന്മാരാണ്, എന്നാൽ ആരും അവരുടെ സ്ഥാനത്തോട് നീതിപുലർത്തുന്നില്ലെന്നും ഹസൻ വിമർശിച്ചു. കോൺഗ്രസിന്റെ ജനകീയ അടിത്തറ വളരെ ഉറച്ചതാണ്. സോളാർ കേസുകൾ കേന്ദ്ര ഏജൻസിയായ സി.ബി.ഐ.ക്കുവിട്ടതിനെയും അദ്ദേഹം ഇതോടൊപ്പം വിമര്‍ശിച്ചു.

26-Jan-2021