ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ല: ഭാരതീയ കിസാൻ സഭ

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. സംയുക്‌ത കിസാൻ മോർച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതിയിലെ കർഷകർ സംഘർഷമുണ്ടാക്കിയെന്ന ആരോപണം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച് നടത്തുമെന്നായിരുന്നു നേരത്തെ കർഷക സംഘടനകളുടെ തീരുമാനം. കാല്‍നടജാഥ നടത്താനായിരുന്നു തീരുമാനം.

ഈ തീരുമാനത്തിനാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്. കൂടാതെചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച നടൻ ദീപ് സിദ്ദു ബി.ജെ.പി പ്രവർത്തകനാണെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

27-Jan-2021