വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 13-ാം ദേശീയ സമ്മേളനം ആരംഭിച്ചു

വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 13-ാം ദേശീയ സമ്മേളനം ഹാനോയിലെ ദേശീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ പ്രശസ്തി ഉണ്ടാക്കിയ ഘട്ടത്തിലാണ് പാര്‍ട്ടി സമ്മേളനം ചേരുന്നത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ 51 ലക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 1,587 പേരാണ് പങ്കെടുക്കുന്നത്. ഇതില്‍ 14 ശതമാനം വനിതകളും 11 ശതമാനം ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ജനുവരി 25 ന് ആരംഭിച്ച സമ്മേളനം ഫെബ്രുവരി രണ്ടിന് അവസാനിക്കും.

27-Jan-2021