ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഉപവാസ സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടകൾ. സമരത്തിന്റെ ഭാ​ഗമായി ജനുവരി 30 ​മഹാത്മാ ​ഗാന്ധി രക്തസാക്ഷി ദിനത്തിൽ കർഷകരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താൻ അഖിലേന്ത്യാ കിസാൻ സഭ തീരുമാനിച്ചു.

അതേ സമയം കേന്ദ്ര ബജറ്റ് അവതരണ ദിനമായി ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാർലമെന്റ് ഉപരോധം മാറ്റിവെയ്ക്കാനും യോ​ഗം തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയ്ക്ക് പിന്നാലെ ഉണ്ടായ അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് ഉപരോധം മാറ്റിവെക്കാൻ തീരുമാനിച്ചത്.

28-Jan-2021