സി.പി.ഐ.എം എതിര്‍ക്കുന്നത് ലീഗ് വഴിയുള്ള ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ: പി. ജയരാജന്‍

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഡിവിഷനില്‍ സി.പി.എമ്മിന് ബി.ജെ.പി വോട്ടുമറിച്ചു എന്ന പ്രചാരണം യു.ഡി.എഫിന്റെ അടവാണെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. തില്ലങ്കേരിയില്‍ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടെന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണ്. പോളിംഗ് കുറഞ്ഞതാണ് ബി.ജെ.പിക്കും യുഡിഎഫിനും വോട്ട് കുറയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍.എസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്നും പാണക്കാട്ടേക്ക് ഹൈദരലി തങ്ങളെ കാണാന്‍ യു.ഡി.എഫ് നേതാക്കള്‍ പോകുന്നതില്‍ സി.പി.എം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും ലീഗ് വഴിയുള്ള ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെയാണ് എതിര്‍ക്കുന്നതെന്നും പി. ജയരാജന്‍ വിശദീകരിച്ചു.

29-Jan-2021