ബി.ജെ.പിയും ശോഭാ സുരേന്ദ്രനും ഇപ്പോഴും രണ്ട് തട്ടില്‍
അഡ്മിൻ
സംസ്ഥാന ബി.ജെ.പിയില്‍ പരിഹാരമാകാതെ ശോഭാ സുരേന്ദ്രന് പ്രശ്നം. പ്രശ്ന പരിഹാരമാകാതിരുന്നതോടെ ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നും ശോഭാ സുരേന്ദ്രന് വിട്ടുനില്‍ക്കുകയാണ്. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശോഭ ആവര്‍ത്തിച്ചു.
അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം. തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളുണ്ടാകും. എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനത്തെയും, വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് അടക്കമുള്ള നേതാക്കളെ ഇറക്കാനാണ് പ്രാഥമിക ധാരണ.