ഐക്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വെല്ലുവിളികളെ നേരിട്ട് രാജ്യം മുന്നേറുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയ പ്രഖ്യാപനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം പ്രതിപക്ഷത്തെ 19 കക്ഷികള്‍ ബഹിഷ്‌കരിച്ചു.
കോവിഡ് കാലത്ത് പാര്‍ലമെന്റ് സമ്മേളനം പരമ പ്രധാനമായ ഒന്നാണെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. അദ്ദേഹം സംസാരിക്കുന്നതിനിടെയും പ്രതിപക്ഷം ബഹളം വച്ചു.കാര്‍ഷിക നയങ്ങളിലെ പരിഷ്‌കരണങ്ങളെ രാഷ്ട്രപതി നയ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായാണ് പുതിയ നിയമം നടപ്പിലാക്കിയത്. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തി. രാജ്യത്തെ ഭക്ഷ്യോത്പാദം റെക്കോര്‍ഡ് ഉയര്‍ത്തില്‍ എത്തി. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും കൂടുതല്‍ താങ്ങുവില ഉറപ്പാക്കാനും സാധിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.