ബി.ഡി.ജെ.എസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസില്‍ പിളര്‍പ്പ്. പുതിയ പാര്‍ട്ടി രൂപീകരിച്ച് കൊണ്ട് ഒരു വിഭാഗം ഇന്ന് ബി.ഡി.ജെ.എസ് വിടും.പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍. കെ നീലകണ്ഠന്‍, കെ. കെ ബിനു, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണം.

തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു ഗോപകുമാര്‍. കൊച്ചിയില്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. എന്‍.ഡി.എ മുന്നണിയില്‍ തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലാണ് പാര്‍ട്ടി വിടാനും പുതിയ പാര്‍ട്ടി രൂപീകരിക്കാനും തീരുമാനമെടുത്തതെന്നാണ് വിവരം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കേരള സന്ദര്‍ശനം തുടരുന്നതിനിടെയാണ് എന്‍.ഡി.എയെ ഞെട്ടിച്ച് പ്രധാന ഘടകകക്ഷി പിളര്‍പ്പിലേക്ക് നീങ്ങുന്നത്.

04-Feb-2021