ആലപ്പുഴയില്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച ആർ.എസ്.എസ് ക്രിമിനൽ സംഘം: എസ്.എഫ്.ഐ

ആലപ്പുഴയില്‍ പതിനഞ്ചുവയസു കാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച ആർ.എസ്.എസ് ക്രിമിനൽ സംഘമെന്ന് എസ്.എഫ്.ഐ.
അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്.എസിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.

ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ചാണ് ആർ.എസ്.എസുകാർ എത്തിയതെന്നും എസ്.എഫ്.ഐ ആരോപിച്ചു. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എസ്.എഫ്.ഐ പറയുന്നു.

15-Apr-2021